November 4, 2026

തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

0
eiMR9BP67819.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : എടവക ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ 34 കുടുംബങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് നിര്‍വഹിച്ചു. ബാലകൃഷ്ണന്‍ നാടുകാണി കാര്‍ഡ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ജോര്‍ജ് പടകൂട്ടില്‍, ജെന്‍സി ബിനോയി, വാര്‍ഡ് മെമ്പര്‍ എം.പി. വത്സന്‍, സെക്രട്ടറി അനില്‍കുമാര്‍, വി.ഇ.ഒ ഷൈജിത്, അസി. സെക്രട്ടറി വി.സി മനോജ്, ജീവനക്കാരായ പ്രസൂണ്‍, ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *