August 3, 2026

ട്രൈബല്‍ സംഗമം സംഘടിപ്പിച്ചു

0
ei1173I17684.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌മൈല്‍ ഫോര്‍ യു ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിവിധ ഗോത്ര സംഘടനകളുടെ സഹകരണത്തോടെ ട്രൈബല്‍ സംഗമം സംഘടിപ്പിച്ചു. പുല്‍പ്പള്ളി ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ട്രൈബല്‍ സംഗമം പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌മൈല്‍ ഫോര്‍ യു ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ മുഹമ്മദലി പൂക്കോയ തങ്ങള്‍ അധ്യക്ഷത വച്ചു.സുല്‍ത്താന്‍ബത്തേരി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം ഗോത്ര കുടുംബാംഗങ്ങളും സ്‌മൈല്‍ ഫോര്‍ യു ഫൗണ്ടേഷന്റെ കേരളം കര്‍ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കോര്‍ഡിനേറ്റര്‍മാരും കുടുംബാംഗങ്ങളുംസംഗമത്തില്‍ സംബന്ധിച്ചു. സംഗമ സമ്മേളനം, കലാസാംസ്‌കാരിക സെമിനാര്‍ , ടാര്‍പോളിന്‍ കമ്പിളി വസ്ത്ര വിതരണം, സമൂഹ സദ്യ , ഗോത്ര കലാരൂപങ്ങളുടെ അവതരണം എന്നിവ ഇതോടനുബന്ധിച്ചു നടന്നു. ചേരമ്പാടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ദിനേഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ഫൗണ്ടേഷന്‍ സി ഇ ഒ ശുഭ എം അലി, ഗോത്ര സംഘടന നേതാക്കളായ ചന്തുണ്ണി, ബോളന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍മാരായ പി കെ ജോസ്, സഞ്ചിത് എം അലി, മുജീബ് റഹ്‌മാന്‍ കോഡിനേറ്റര്‍മാരായ മനോജ് കുമാര്‍, ഫൈസല്‍, പ്രമോദ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *