August 3, 2026

ഏരിയ സമ്മേളനം സംഘടിപ്പിച്ചു

0
ei92G4F88831.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: കേരള ഗവ.നഴ്‌സസ് അസോസിയേഷന്‍ അറുപത്തിയാറാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സുല്‍ത്താന്‍ ബത്തേരി ഏരിയ സമ്മേളനം കെഎസ്ടിഎ ഹാളില്‍ വെച്ച് നടന്നു. സംസ്ഥാന കമ്മറ്റി അംഗം ദീപു.എസ് സമ്മേളനംഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിസന്റ് പുഷ്പ അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജലജ എ പി, സംസ്ഥാന സെക്രട്ടറിയേറ്റംഗം, ശാന്തമ്മ ടി.കെ. ജില്ലാ സെക്രട്ടറി ,രശോബ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.എഫ്എച്ചസി, സിഎച്ച്‌സി തുടങ്ങി ജില്ലയിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്നും, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും..ജില്ലയിലെ വിവിധ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
 ഭാരവാഹികള്‍:പ്രസിഡന്റ്. ശ്രീജ എം.വി.സെക്രട്ടറി. മൈമൂനത് എം.ട്രഷറര്‍ . അനുപോള്‍
റഷീദ യോഗത്തിന് നന്ദി അര്‍പ്പിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *