” മക്കാനി” ചർച്ചാവേദി സംഘടിപ്പിച്ചു
മുട്ടിൽ : വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ “മക്കാനി” ചർച്ചാവേദി സംഘടിപ്പിച്ചു. മണിപ്പൂർ നോവുന്നതെന്തിന് എന്ന വിഷയത്തിലാണ് ചർച്ച സംഘടിപ്പിച്ചത്. പ്രിൻസിപ്പൾ എൻ.അബ്ദുൽ റശീദ് ഉദ്ഘാടനം ചെയ്തു. ഫാത്തിമ റിശാന മോഡറേറ്ററായി. ആയിശ റിൻസ, മുഹമ്മദ് അമൻ എന്നിവർ വിഷയാവതരണം നടത്തി. ക്ലാസ് ടീച്ചർ ഫൈസൽ.കെ, അധ്യാപകരായ സുമയ്യ സി.എച്ച്, സഫുവാൻ എ, ഹഫ്സത്ത് പി വിദ്യാർത്ഥികളായ മുഹമ്മദ് ശമ്മാസ്, ആദിൽ ഫൗസാൻ, അമൃത, ആയിഷ ഫിദ എന്നിവർ സംസാരിച്ചു.
Leave a Reply