August 3, 2026

ഹരിത കര്‍മ്മസേന; മാതൃകയായി ചെന്നലോട്

0
20230713_192252.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെന്നലോട് : മാലിന്യ സംസ്‌കരണ രംഗത്ത് ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട്. അവശ വിഭാഗങ്ങള്‍ ഒഴികെ ആള്‍താമസമുള്ള മുഴുവന്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ്മ സേന യൂസര്‍ ഫീ, അജൈവ പാഴ്വസ്തു ശേഖരണം എന്നിവയില്‍ നൂറ് ശതമാനം നേട്ടം കൈവരിച്ചു. അവശ വിഭാഗം ജനങ്ങളുടെ യൂസര്‍ ഫീ തുക ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ വകയിരുത്തി നല്‍കും. ഓരോ വീടുകളിലും കലണ്ടര്‍ പ്രകാരം കൃത്യമായി ഹരിതകര്‍മ്മ സേന എത്തി അജൈവ മാലിന്യം ശേഖരിക്കുന്നതോടൊപ്പം അവ വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിനുള്ള ഇടപെടലുകളും നടത്തുന്നുണ്ട്. ചെന്നലോടിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദേശവാസികളുടെ മികച്ച പിന്തുണയമുണ്ട്.
തരിയോട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേന അംഗങ്ങളായ അന്നമ്മ സെബാസ്റ്റ്യന്‍, സാഹിറ അഷ്‌റഫ്, വാര്‍ഡ് മെമ്പര്‍ ഷമീം പാറക്കണ്ടി, വാര്‍ഡ് വികസന സമിതി, ആരോഗ്യ ശുചിത്വ കമ്മിറ്റി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അഴകേറും ചെന്നലോട് ക്യാമ്പിന്റെ ഭാഗമായി ശുചിത്വ മേഖലയില്‍ മറ്റു പ്രവര്‍ത്തനങ്ങളും നടത്തുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *