കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്രത്തില്‍ രാമായണ മാസാചരണം
കല്‍പ്പറ്റ : ശ്രീ മാരിയമ്മന്‍ ദേവീക്ഷേത്രത്തിലെ രാമായണ മാസാചരണ പരിപാടികള്‍ ജൂലൈ 17 മുതല്‍ ആഗസ്റ്റ് 16 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുവാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു.
രാവിലെ 7 മണി മുതല്‍ കെ.കെ.എസ്. നായര്‍, അഡ്വ. വവിത എസ് നായര്‍, മീനാക്ഷിയമ്മ, എന്നിവരുടെ നേതൃത്വത്തില്‍ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്. ആഗസ്റ്റ് 5ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ക്ഷേത്രം മേല്‍ശാന്തി കെ.ആര്‍. ശിവദാസ് അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നാനാജാതി മതസ്ഥരുടെയും കുടുംബഭദ്രത, കുടുംബാഗങ്ങളുടെ ഐശ്വര്യം, ദൈവകോപ പരിഹാരം, രോഗപീഢ നിവാരണം, അഭീഷ്ടസിദ്ധി എന്നിവയ്ക്കായുള്ള വിശേഷാല്‍ സപരിവാര ഭഗവതിസേവ ഉണ്ടായിരിക്കുന്നതാണ്. എല്ലാദിവസവും ഭഗവതിസേവ, അഷ്ടദ്രവ്യഗണപതിഹോമം, വിശേഷാല്‍ കര്‍ക്കിടകമാസ പൂജകള്‍ എന്നിവയും നടത്തുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.






Leave a Reply