June 7, 2026

പ്ലാവിലയിൽ കഞ്ഞി കുടിച്ച് കരിങ്കുറ്റി സ്കൂൾ വിദ്യാർത്ഥികൾ

0
20230715_144016.jpg
By ന്യൂസ് വയനാട് ബ്യൂറോ
കരിങ്കുറ്റി : കരിങ്കുറ്റി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർത്ഥികൾ ഒരുക്കിയ പ്ലാവിലക്കഞ്ഞി എന്ന പഠനാനുഭവം ശ്രദ്ധേയമായി. പത്താംതരം അടിസ്ഥാന പാഠാവലിയിലെ തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവലിലെപതിനേഴാം അദ്ധ്യായമായ പ്ലാവിലക്കഞ്ഞി എന്ന പാഠഭാഗമാണ് കുട്ടികൾ അവതരിപ്പിച്ചത് .
പഴമയുടെ അറിവുകളും നന്മയും സംസ്കാരവും പുത്തൻ കാലത്ത് കുട്ടികളിലേക്ക് എത്തിക്കുക, എന്നതിനോടൊപ്പം എല്ലാ വിഭാഗക്കാർക്കുംപരിഗണന നൽകാൻ കഴിയുന്ന ഒരു പഠന പ്രവർത്തനത്തിൽ പങ്കാളികളാകാൻ അവസരമൊരുക്കുക,ഒന്നിച്ച് ചേർന്ന് ഭക്ഷണം കഴിക്കുമ്പോൾ 
സ്നേഹത്തിന്റെ മാധുര്യം കൂടി അതിൽ വിളമ്പുന്നു എന്ന പാഠവും കുട്ടികളിൽ എത്തട്ടെ എന്ന ചിന്തയാണ് ഇത്തരമൊരു 
ആശയത്തിന് പ്രചോദനമായത് . ക്ലാസ്സ് പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ പ്ലാവില കുമ്പിൾ നിർമ്മിക്കുകയും കഞ്ഞിയും പുഴുക്കും ആസ്വദിക്കുകയും ചെയ്തു. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പങ്കാളികളായ ചടങ്ങിൽ എച്ച് .എം.വിനോദ് പുല്ലഞ്ചേരി ,പിടിഎ പ്രസിഡണ്ട് സെബാസ്റ്റ്യൻ ,.സി പ്രദീപ് ,അധ്യാപകരായ .എം.കെ ഹരീഷ് കുമാർ ,എസ്.ഡി ധന്യ എന്നിവർ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *