June 27, 2026

കർഷകസംഘം മാർച്ചും ധർണയും നടത്തി

0
20230715_211841.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി : നെല്ലിന്റെ സംഭരണ വില കർഷകർക്ക് നൽകാത്തതിൽ പ്രതിഷേധിച്ച് സപ്ലൈകോ വൈത്തിരി താലൂക്ക് ഓഫീസിലേക്ക് കേരള കർഷകസംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എ വി ജയൻ അധ്യക്ഷനായിരുന്നു. ജസ്റ്റിൻ ബേബി, വി. ഹാരിസ്, ജെയിൻ ആന്റണി, എം.എ. ചാക്കോ , കെ.അബ്ദുറഹ്മാൻ , ടി.കെ.ശ്രീജൻ, സണ്ണി ജോർജ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *