നാടിന് തീരാ നൊമ്പരമായി കുഞ്ഞു ദക്ഷ…….. നാല് ദിവസത്തെ തിരച്ചിലിന് ശേഷം മൃതദേഹം കണ്ടെടുത്തു
വെണ്ണിയോട്: വെണ്ണിയോട് പുഴയിൽ കാണാതായ ദക്ഷ എന്ന അഞ്ചു വയസുകാരിക്കായി നടത്തിയ നാല് ദിവസത്തെ തിരച്ചിലിനോടുവിൽ മൃതദേഹം കണ്ടെടുത്തു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിനോടുവിലാണ് മൃതദേഹം കണ്ടെടുത്തത്. വ്യാഴാഴ്ച വൈകിട്ട് 3.30 ഓടെ വെണ്ണിയോട് പാത്തിക്കൽ പാലത്തിന് മുകളിൽ നിന്നും ദർശനയും മകൾ ദക്ഷയും പുഴയിൽ ചാടിയത് . ദർശനയെ രക്ഷപ്പെടുത്തി വിദഗ്ദ്ധ ചികിൽസ നൽകിയെങ്കിലും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി . വെണ്ണിയോട് ഡിഫൻസ് ടീം, പനമരം സി.എച്ച് റെസ്ക്യൂ ,തുർക്കി ജീവൻ രക്ഷാ സമിതി,പിണങ്ങോട് ഐ. ആർ. ഡബ്ലൂ പ്രവർത്തകർ ,കമ്പളക്കാട് പോലീസ് ,നാട്ടുകാർ എന്നിവർ കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചിൽ നടത്തിയത്. കൽപ്പറ്റ സെൻ്റ് ജോസഫ്സ് കോൺവെൻ്റ് സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയാണ് ദക്ഷ .






Leave a Reply