September 24, 2026

ഹരിത കർമ്മ സേന :മാതൃകയായി പനമരം ഗ്രാമപഞ്ചായത്തിലെ ചെറുകാട്ടൂർ

0
IMG_20230718_101338.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പനമരം : മാലിന്യ സംസ്കരണ രംഗത്ത് ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളിൽ മാതൃകയായി പനമരം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് ആയ ചെറുകാട്ടൂർ. ആൽത്താമസമുള്ള മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന യൂസർ ഫീ,അജൈവപാഴ്‌വസ്തു ശേഖരണം എന്നിവയിൽ  നേട്ടം കൈവരിച്ചു. ഈ നേട്ടം കൈവരിക്കുന്ന പനമരം പഞ്ചായത്തിലെ ആദ്യത്തെ വാർഡാണ് നാലാം വാർഡ് ആയ ചെറുകാട്ടൂർ. അവശ വിഭാഗം ജനങ്ങളുടെ യൂസർഫീ തുക ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ വകയിരുത്തി നൽകും. ഓരോ വീടുകളിലും കലണ്ടർ പ്രകാരം കൃത്യമായി ഹരിത കർമ്മ സേനയെത്തി അജൈവ മാലിന്യം ശേഖരിക്കുന്നോടൊപ്പം വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിനുള്ള ഇടപെടലുകളും നടത്തുന്നുണ്ട്. ചെറുകാട്ടൂരിലെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പ്രദേശവാസികളുടെ മികച്ച പിന്തുണ ഉണ്ട്. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ തോമസ് പാറക്കാലായിൽ ന്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേന അംഗങ്ങളായ ജിഷ വി കെ,ഉഷാസുരേഷ്, രജനി പ്രകാശ്,രജനി കുട്ടൻ സുഭദ്ര, ബിന്ദു മനോജ്,കുടുംബശ്രീ ഭാരവാഹികളായ എഡിഎസ് പ്രസിഡന്റ് സൗജത്ത് ഉസ്മാൻ സെക്രട്ടറി ലിസി പത്രോസ് സിഡിഎസ് എക്സിക്യൂട്ടീവ് മെമ്പർ ഷേർലി ജോണി, എ ഡി എസ് വൈസ് പ്രസിഡണ്ട് ഹാജറ എഡിഎസ് എക്സിക്യൂട്ടീവ് അംഗം ഷേർലി ഷാജി എന്നിവർ അടങ്ങിയ കുടുംബശ്രീ അംഗങ്ങൾ വാർഡ് വികസന കമ്മിറ്റി,ശുചിത്വ കമ്മിറ്റി എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാൻ ആയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *