മാനന്തവാടിയിൽ നിയന്ത്രണം വിട്ട മിനി ലോറി റോഡരികിലെ കലുങ്കിലിടിച്ചു
മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡില്‍ ശാന്തി നഗറിന് സമീപം നിയന്ത്രണം വിട്ട മിനി ലോറി റോഡരികിലെ കലുങ്കിലിടിച്ചു. ഒരാൾക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ കമല്‍രാജ് (38) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു അപകടം. ഇയാൾ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. സീ ഫുഡ്ഡ് കയറ്റിവന്ന മിനി ലോറിയാണ് അപകടത്തില്‍ പെട്ടത്.






Leave a Reply