August 1, 2026

ജനനായകന് വിടചൊല്ലി വയനാട് ഡി.സി.സി

0
20230718_190900.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സ്‌നേഹം കൊണ്ടും, പ്രവൃത്തി കൊണ്ടും ജനനായകത്വം ചാര്‍ത്തിയെടുത്ത കേരളത്തിലെ സ്‌നേഹ സമ്പന്നനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. ജനസമ്പര്‍ക്ക പരിപാടിയിലൂടെ പതിനായിരക്കണക്കിന് പാവങ്ങളുടെ ഹൃദയത്തില്‍ കുടിയേറിയ ഉമ്മന്‍ ചാണ്ടിയുടെ കീര്‍ത്തി രാജ്യാന്തരങ്ങളിലും എത്തിയത് അര്‍ഹതപ്പെട്ട അംഗീകാരമായേ കാണാന്‍ കഴിയുകയുള്ളൂ. തുടര്‍ച്ചയായ 53 വര്‍ഷക്കാലം പുതുപ്പള്ളി മണ്ഡലത്തെ മാത്രം കേന്ദ്രീകരിക്കുക എന്ന അത്ഭുതകരമായ ചാതുര്യം കാണിച്ച ഒരു ഭരണാധികാരികൂടിയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്റെ നിര്‍ദ്ദേശ പ്രകാരം വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.സി.സി. ഓഫീസില്‍ വെച്ച് സര്‍വ്വമത പ്രാര്‍ത്ഥനാ യോഗം നടത്തി. ഫാ. അബ്രഹാം മാത്യു എടേക്കാട്ട് നേതൃത്വം നല്‍കി. പ്രാര്‍ത്ഥനാ യോഗത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍, നേതാക്കള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *