May 20, 2024

പട്ടിക വർഗ വിദ്യാർഥികൾ ഡ്രോപ്പ് ഔട്ട് ആകാതിരിക്കാൻ നൂതന ആശയങ്ങളുമായി ബത്തേരി നഗരസഭ

0
20230719 200911.jpg
ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ പട്ടികവർഗ വിദ്യാർത്ഥികളെയും സ്‌കൂളിൽ എത്തിക്കുന്നതിന് ആരംഭിച്ച വിവിധ പദ്ധതികളുടെയും , വിശേഷാൽ എം ഈ സി യോഗവും ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം  ചെയ്തു . എല്ലാ സ്‌കൂളുകളിലും വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കാൻ ഊരുകൂട്ട വോളണ്ടിയർമാരുടെ നിയമനം , മോട്ടിവേഷൻ ക്ലാസ് , മികവിന് പ്രോത്സാഹനം , പ്രതേക ട്രൈബൽ പി ടി എ യോഗങ്ങൾ , പട്ടിക വർഗ വിദ്യാർത്ഥികൾ മാത്രം ഉൾപ്പെടുന്ന കലാ കായീക ടീമുകൾക്ക് പരിശീലനം എന്നിവയാണ് പദ്ധതിയുടെ മുഖ്യ ആകർഷണം . വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. ടി കെ അബ്ബാസ് അലി, വിദ്യകിരണം കോർഡിനേറ്റർ വിൽ‌സൺ തോമസ് , എ ഇ ഒ ജോളിയമ്മ മാത്യു , ടി ഡി ഒ പ്രമോദ് ജി , ബി പി സി അനൂപ് വി പി , ബിനു തോമസ് , പി എ അബ്ദുൾനാസർ , റഹീന ടി ബി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *