August 3, 2026

മയക്കുമരുന്ന് പിടിച്ചകേസ്; കേസൊഴിവാക്കാൻ ഒന്നേകാൽ ലക്ഷം വാങ്ങിയ ഇൻസ്പെക്ടർക്കെതിരെ അന്വേഷണം

0
IMG_20230720_130736.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
കഴിഞ്ഞ മാസം ലക്കിടിയിലെ സ്വകാര്യ ഹോംസ്റ്റേയിൽ വെച്ച് എംഡിഎംഎ അടക്കമുള്ള മാരകമയക്കു മരുന്നുമായി ഒമ്പത്  യുവാക്കൾ പിടിലായ സംഭവത്തിൽ കേസിൽ നിന്നൊഴിവാക്കാൻ ഹോംസ്റ്റേ ഉടമയിൽനിന്ന്  ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റിയ വൈത്തിരി സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർക്കും പോലീസുകാരനുമെതിരെ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം. ഹോംസ്റ്റേ നടത്തിപ്പുകാരനായ പ്രമോദിൽ നിന്നാണ് കേസ്സിൽനിന്നൊഴിവാക്കാമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി വൈത്തിരി ഇൻസ്‌പെക്ടർ പണം വാങ്ങിയത്. അന്വേഷണ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് ഉടൻ സമർപ്പിക്കുമെന്നാണറിയുന്നത്. പ്രമോദിനെ ഇന്നലെ വിളിച്ചുവരുത്തി പോലീസ് മൊഴിയെടുത്തിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *