October 11, 2026

കലാകാരന്മാർക്ക് വളരുവാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണം: നന്മ

0
IMG_20230723_134618.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: സാംസ്ക്കാരിക നിരീക്ഷണ കുറവ് നിമിത്തം പല ഗൗരവ പ്രാധാന്യമേറിയ കലയേയും കലാകാരന്മാരേയും ആദരിക്കപ്പെടാതെ പോകുന്നുവെന്നും കലാകാരന്മാർക്ക് വളർന്നു വരുവാനുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ തലങ്ങളിൽ ലഭ്യമാക്കണമെന്നും മലയാള കലാകാരന്മാരുടെ ദേശീയ സംഘടന “നന്മ” ജില്ലാ ശില്പശാല ആവശ്യപ്പെട്ടു.
മറ്റ് തൊഴിൽ മേഖലയെന്നപോലെ കലാകാരമാർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും യഥാർത്ഥ കലാകാരമാരുടെ വിപണി ചൂഷണം ചെയ്യപ്പെടാതിരിക്കുവാനും ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധിക്കണമന്നും ശില്പശാല ആവശ്യപ്പെട്ടു.
സാഹിത്യകാരൻ ഒ.കെ.ജോണി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സ്റ്റാനി മാനന്തവാടി അദ്ധ്യക്ഷത വഹിച്ചു.ഇരുപതാം നൂറ്റാണ്ടിലെ കേരളവും നവോത്ഥാനവും, മതനിരപേക്ഷതയുടെ ഇന്ത്യൻ മാനങ്ങൾ, കലാകാരനും ക്ഷേമ പദ്ധതികളും എന്ന വിഷയങ്ങളിൽ നന്മ സംസ്ഥാന ജനറൽ സെക്രട്ടറി രവി കേച്ചേരി, സർഗ്ഗവനിത സംസ്ഥാന ജനറൽ സെക്രട്ടറി ജാനമ്മ കുഞ്ഞുണ്ണി, സാഹിത്യ അക്കാദമി അംഗം ഡോ. മിനി പ്രസാദ് എന്നിവർ ക്ലാസ്സെടുത്തു.പ്രമോദ് ഏവൺ, എസ്.ചിത്രകുമാർ, വിശാലാക്ഷി ചന്ദ്രൻ, കെ.ദാസ്, അരവിന്ദൻ മങ്ങാട്, ശശി താഴത്തുവയൽ എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *