ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ എം.ഡി.എം. എ വേട്ട
ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് നരിക്കുനി കിഴക്കേടത്ത് വിനൂപ് (34) നെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 200 ഗ്രാം എംഡിഎംഎ യാണ് പിടിച്ചെടുത്തത്.ഇയ്യാൾ സഞ്ചരിച്ച കെ എൽ 11 എ.എ 2919 നമ്പർ കാറും കസ്റ്റഡിയിലെടുത്തു. 20 ലക്ഷത്തോളം വിലമതിക്കുന്നതാണ് എംഡിഎംഎ. വ്യവസായിക അളവിലുള്ളത്രയും ഉള്ളതിനാൽ 20 കൊല്ലം തടവും, 2 ലക്ഷം രൂപ പിഴയും ലഭിക്കുന്നാവുന്ന കുറ്റമാണിത്.എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഏലിയാസ്. പിവി, ജിനോഷ് പി. ആർ, സിവിൽ എക്സ്ക്സൈസ് ഓഫീസർമാരായ അർജുൻ. എം, പ്രിൻസ് ടിജെ, സനൂപ്, ചന്ദ്രൻ. എ സി, വി.കെ സുരേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു പ്രതിയെ തുടർനടപടികൾക്കായി മാനന്തവാടി ജെഎഫ്സി എം കോടതിയിൽ ഹാജരാക്കി.






Leave a Reply