August 3, 2026

എൻ.വൈ.സി വയനാട് ജില്ലാ കമ്മിറ്റി ഉഴവൂർ വിജയനെ അനുസ്മരിച്ചു

0
20230723_165529.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി: മുൻ എൻ. സി. പി സംസ്ഥാന പ്രസിഡണ്ടും പ്രഗ ഭവാക്മിയും ആയിരുന്ന ഉഴവൂർ വിജയൻ മരിച്ചിട്ട് ജൂലൈ 23ന് ആറു വർഷം തികയുകയാണ്. 
അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ എൻ.വൈ. സി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ ചായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി.
 എൻ വൈ സി ജില്ലാ പ്രസിഡന്റ് ജോയ് പോൾ അധ്യക്ഷത വഹിച്ചു. എൻ സി പി ജില്ലാ സെക്രട്ടറി ഷൈജു കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.എൻ വൈ സി ജില്ലാ സെക്രട്ടറി സുജിത് പി. എ, പി.ജി അനിരുദ്ധൻ, നിതീഷ് പുൽപ്പള്ളി, സജിത്ത് കളരിപ്പാട്ട്, സുരേഷ് മരക്കടവ്, നിതിൻ ടി.ടി, രാജു മരക്കടവ്, കുഞ്ഞുമോൻ തുരുത്തിയിൽ, സതീഷ് കടുപ്പിൽ,റെനി കുഞ്ഞുമോൻ, അജിത ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു.
 മണിപ്പൂരിൽ മനുഷ്യമനസാക്ഷിയെ നടുക്കുന്ന രീതിയിൽ സ്ത്രീകളെയും കുട്ടികളെയും പച്ചയ്ക്ക് പിച്ചി ചീന്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും നിരാലംബരാക്കുകയും ചെയ്ത അപരിഷ്കൃതവും കിരാതവുമായ നടപടികളെ യോഗം ഐക്യകണ്ഠേന അപലപിച്ചു. 
വേദനിക്കുന്ന മണിപ്പൂർ ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം ഭരണഘടനാ ലംഘനം നടത്തിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഏറ്റുചൊല്ലിയ ഇന്ത്യൻ ജനതയുടെ വേദപുസ്തകം ആയ ഭരണഘടന വാചകങ്ങൾ ലംഘിച്ച കുറ്റത്തിന് അദ്ദേഹത്തിന്റെ പേരിൽ കേസെടുക്കുകയും കേന്ദ്ര ഗവൺമെന്റ് ഉടൻ മുഖ്യമന്ത്രി ഭരേന്ദ്ര സിംഗിനെ പുറത്താക്കുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *