വൃക്ക മാറ്റിവയ്ക്കാൻ 15 ലക്ഷം രൂപ വേണം; അനന്തുവിനായി നമുക്ക് കൈകോർക്കാം
എടവക: ഇരു വൃക്കകളും പ്രവർത്തനരഹിതമായതിനെ തുടർന്ന് ഡയാലിസിസിന് വിധേയനായി കഴിയുന്ന എടവക എള്ളുമന്ദം പിലാക്കണ്ടി അണ്ണൻ–ബിന്ദു ദമ്പതികളുടെ മകൻ അനന്തു പി.എ. (28) ചികിത്സാ സഹായം തേടുന്നു. എത്രയും വേഗം വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഇതിനായി ഏകദേശം 15 ലക്ഷം രൂപ ആവശ്യമാണ്.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്തുക പ്രയാസമായ സാഹചര്യത്തിൽ, അനന്തുവിന്റെ ചികിത്സയ്ക്കായി എടവക ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. അനന്തുവിനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി സുമനസ്സുകളുടെ സഹായം ആവശ്യമാണ്.
സഹായങ്ങൾ ചികിത്സാ സഹായ സമിതിയുടെ നിയന്ത്രണത്തിലുള്ള അനന്തുവിന്റെ പേരിലുള്ള കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് കല്ലോടി ശാഖയിലെ അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്.
അക്കൗണ്ട് വിവരങ്ങൾ
അക്കൗണ്ട് ഉടമ: ANANTHU P. A.
അക്കൗണ്ട് നമ്പർ: 168612301024573
ബാങ്ക്: Kerala State Co-operative Bank
ശാഖ: Kallody
IFSC: KSBK0001686
ചികിത്സാ സഹായ സമിതിയുടെ രക്ഷാധികാരി ഉഷ വിജയൻ എം.എൽ.എയും ചെയർപേഴ്സൺ ഗോൾഡ ഷിനോജ് (വാർഡ് മെമ്പർ, (7025616206), വൈസ് ചെയർമാൻ റെജി വാളാംകോട്ട് (9495643616), കൺവീനർ അച്ചപ്പൻ പെരിഞ്ചോല (9605686295), ജോയിന്റ് കൺവീനർ ജോർജ് എ.വി (9645430635), ട്രഷറർ വിനു എടക്കാട്ട് (8075590171) എന്നിവരുമാണ്. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരനും (9847588472) സമിതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.




Leave a Reply