കൊയിലേരി പാലത്തിനു സമീപം സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡിനു അപകട ഭീഷണി:ഗതാഗതത്തിന് നിയന്ത്രണം
മാനന്തവാടി:
കനത്ത മഴയെ തുടര്‍ന്ന് മാനന്തവാടി -കൈതക്കല്‍ റോഡില്‍ കൊയിലേരി പാലത്തിനു സമീപം പണ്ട് ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ഇടിഞ്ഞതു റോഡിനു അപകട ഭീഷണി ഉയര്‍ത്തുന്നു. നിലവിലെ നവീകരണ പ്രവര്‍ത്തനത്തിന് കാലങ്ങള്‍ക്കു മുന്നേ നിര്‍മിച്ച സംരക്ഷണ ഭിത്തിയാണ് ഇപ്പോള്‍ ഇടിഞ്ഞത്. ഭാരം കൂടിയ വാഹനങ്ങള്‍ ഇതിലൂടെ കടന്നു പോയാല്‍ റോഡിനു ഭീഷണിയുണ്ടാകും. അപകട സാധ്യത മുന്നില്‍ കണ്ടു കൊണ്ടു റോഡിലൂടെയുള്ള ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മറ്റു വാഹനങ്ങള്‍ ഭിത്തി ഇടിഞ്ഞ ഭാഗത്ത് റോഡരികിലേക്ക് പോകാതിരിക്കാനായി മുന്നറിയിപ്പും സ്ഥാപിച്ചിട്ടുണ്ട്. പനമരം പോലീസും ബന്ധപ്പെട്ട അധികൃതരും സ്ഥലത്തെത്തി.
Leave a Reply