October 15, 2026

ദേവികയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കര്‍ശന നടപടി സ്വീകരിക്കണം; കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണമെന്നും മന്ത്രി ടി.സിദ്ദിഖ്

0
IMG-20261005-WA0197(1)
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: എറണാകുളം നെടുമ്പാശ്ശേരിയില്‍ മദ്യപിച്ച് അമിതവേഗത്തില്‍ സുഹൈല്‍ സജീവെന്ന യുവാവ് ഓടിച്ച ആഡംബര വാഹനം ഇടിച്ച് വയനാട് കല്‍പ്പറ്റ സ്വദേശിനി ദേവിക ,കര്‍ണാടക സ്വദേശി ഇയ്യാസ് , പാലക്കാട് സ്വദേശിനി ഗോപിക എന്നിവർ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ആഭ്യന്തര,എക്‌സൈസ്, ഗതാഗത വകുപ്പുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് കത്തുനല്‍കി. ഇക്കാര്യം മൂന്ന് വകുപ്പുകളുടെയും മന്ത്രിമാരെ നേരില്‍ക്കണ്ട് അദ്ദേഹം ഉന്നയിക്കുകയും ചെയ്തു.

 

നിര്‍ധന കുടുംബത്തിലെ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകളായിരുന്നു ദേവിക. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ദേവിക, എറണാകുളത്ത് ഉന്നതപഠനം നടത്തുന്നതിനൊപ്പം പാര്‍ട്ട് ടൈം ജോലിയും ചെയ്താണ് പഠനത്തിനാവശ്യമായ വരുമാനം കണ്ടെത്തിയിരുന്നത്. പഠനത്തിലും കലയിലും കായികരംഗത്തുമെല്ലാം ഒരുപോലെ മികവ് തെളിയിച്ച ദേവികയ്ക്ക് ജീവിതത്തില്‍ വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്നു.

 

മകളുടെ പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി മാതാപിതാക്കള്‍ വലിയൊരു തുക വായ്പയെടുത്തിരുന്നു. കഠിനാധ്വാനത്തിലൂടെ മകളെ പഠിപ്പിച്ച് അവളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാമെന്ന പ്രതീക്ഷയിലായിരുന്ന ആ കുടുംബത്തിന് ദേവികയുടെ അപ്രതീക്ഷിത വിയോഗം തീരാനഷ്ടമാണ് വരുത്തിയിരിക്കുന്നത്. കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും തകര്‍ത്ത ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ദേവികയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍ക്കണ്ട് മന്ത്രി ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *