October 13, 2026

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: വയനാട് ജില്ലാതല പരിപാടി സംഘടിപ്പിച്ചു

0
IMG-20261013-WA0221
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വയനാട് ജില്ലാതല പരിപാടി സംഘടിപ്പിച്ചു. “പുതുയുഗ വഴിയിൽ – നാമുയരുന്നു നാടുണരുന്നു ” എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി മാനന്തവാടി പി.കെ. കാളൻ മെമ്മോറിയൽ കോളേജിൽ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ മുകേഷ് ടി.എം. സ്വാഗതം പറഞ്ഞു. എടവക ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗങ്ങളായ മനോജ് നിട്ടറ, ലീല ഗോവിന്ദൻ, കോളേജ് പ്രിൻസിപ്പൽ ഷീബ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. മാനന്തവാടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ ബിന്ദു കെ. നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി “തിങ്ക്ബി ഫോർ യു ക്ലിക്ക് , സ്മാർട്ട്‌ ബിഫോർ യു സ്ക്രോൽ ” എന്ന വിഷയത്തിൽ അഡ്വ. ജിജിൻ ജോസഫ് നയിച്ച സൈബർ സുരക്ഷാ ബോധവൽക്കരണ സെമിനാറും നടന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *