മണിപ്പൂരില്‍ സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയതില്‍ പ്രതിഷേധിച്ച് വനിതാ ലീഗ് ജില്ലാ കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
കല്‍പ്പറ്റ : രാജ്യത്ത് നടുറോഡില്‍ പോലും സുരക്ഷ ഇല്ലാത്തവിധം അപമാനിച്ചിട്ടും രണ്ട് മാസത്തോളം മൂടിവെച്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സ്ത്രീ സമൂഹത്തെ അപമാനിച്ചു എന്നും പ്രധാനമന്ത്രി രാജ്യത്തെ സ്ത്രികളോട് മാപ്പ് പറയണമെന്നും തുടര്‍ച്ചയായി ഗുജറാത്ത് കലാപം പോലെ ശേഷം മണിപ്പൂര്‍ കത്തുകയാണെന്നും രാജ്യം കാക്കുന്ന പട്ടാളക്കാരന്റെ ഭാര്യക്ക് പ്പോലും രക്ഷ ഇല്ലെന്നും യോഗത്തില്‍ ആരോപിച്ചു രാജ്യം കാക്കാന്‍ കഴിയില്ലെങ്കില്‍ രാജി വെച്ച് പോകാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്ന് വനിതാ ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ റസീന അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. കെ.ബി നസീമ അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് സലീം മേമന, വനിതാ ലീഗ് ജില്ലാ ഭാരവാഹികളായ സൗജത്ത് ഉസ്മാന്‍, കുഞ്ഞായിശ, അസ്മ, സല്‍മാ മോയി, റസീനാ സുബൈര്‍,ബീനാ അബൂബക്കര്‍, നസീറാ ഇസ്മായില്‍ . റംല ഹംസ, മണ്ഡലം ഭാരവാഹികളായ, ശിഫാനത്ത്, ആസ്യാ മൊയ്തു, ബഷീറാ അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ കെ.കെ സി മൈമുന സ്വാഗതവും ബാനു പുളിക്കല്‍ നന്ദിയും പറഞ്ഞു.






Leave a Reply