October 11, 2026

ചാന്ദ്ര ദിനാഘോഷം നടത്തി

0
20230724_161547.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാഴവറ്റ : വാഴവറ്റ എ. യു. പി സ്കൂളിൽ ചാന്ദ്ര ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചാന്ദ്ര മനുഷ്യരുമായി കുട്ടികൾ നടത്തിയ സംവാദം ഏറെ ശ്രദ്ധേയമായി. ബഹിരാകാശ വിവരങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശനം, ചന്ദ്രന്റെ വൃദ്ധി- ക്ഷയങ്ങൾ കാണിക്കുന്ന പഠനോപകരണം എന്നിവയും കൗതുകകരമായിരുന്നു. ഹെഡ് മാസ്റ്റർ, വിപിൻ സേവ്യർ, അധ്യാപകരായ അന്നമ്മ കെ, മാത്യു .പി, സി. ടെറിൻ, സിജി ഡിക്കോസ്ത, കുമാരി. അനൂര രവി, വിദ്യാർത്ഥികളായ ആരോൺ. കെ. ഫ്രാൻസിസ്, ഇയോൺ ഫ്രാൻസിസ്, അഭിജിത്ത്‌ എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *