October 11, 2026

യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവം : കൽപ്പറ്റ ഡി.വൈ.എസ്.പി. അന്വേഷണം നടത്തും

0
IMG_20230724_162900.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വെണ്ണിയോട് പുഴയിൽ ജൂലൈ 13ന് കുഞ്ഞിനെയുമായി യുവതി ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ കൽപറ്റ ഡി.വൈ.എസ്.പി. അന്വേഷണം നടത്തും. വെണ്ണിയോട് അനന്തപുരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശനയും (32) അഞ്ചു വയസ്സുകാരി ഭക്ഷയുമാണ് മരിച്ചത്. ദർശനയുടെ മാതാപിതാക്കളായ കണിയാമ്പറ്റ ചീങ്ങാടി വിജയ മന്ദിരത്തിൽ വി.ജി വിജയകുമാറും വിശാലാക്ഷിയും ഓം പ്രകാശിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നീട് കമ്പളക്കാട് പോലീസിലും ജില്ലാ പോലീസ് മേധാവിക്കും പരാതിയും നൽകിയിരുന്നു. പൊലീസ് ദർശനയുടെ വീട്ടിലെത്തി മാതാപിതാക്കളിൽ നിന്ന് വിവരങ്ങൾ അന്വേഷിച്ചിരുന്നു. കമ്പളക്കാട് പോലീസ് കേസ് കൽപറ്റ ഡി.വൈ.എസ്.പി ടി.എൻ സജീവന് കൈമാറി. വെള്ളിയാഴ്ച ദർശനയുടെ മാതാപിതാക്കൾ വയനാട് ജില്ലാ കലക്ടർ, വനിതാ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ ഓംപ്രകാശ് മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പൊലീസ് ഓം പ്രകാശിന്റെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിലാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *