സൈനികന്റെ മൃതദേഹം നാളെ വീട്ടിലെത്തിക്കും
തലപ്പുഴ: കഴിഞ്ഞ ദിവസം പഞ്ചാബില്‍ വെച്ച് അന്തരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവില്‍ദാര്‍ ജാഫര്‍ (39) ന്റെ മൃതദേഹം ഇന്ന് രാത്രിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. ഖബറടക്കം നാളെ രാവിലെ തലപ്പുഴ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഇന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചക്ക് 12 മണിയോടെ ചണ്ഡിഗഡ് മിലിട്ടറി ആസ്ഥാനത്ത് എത്തിക്കുന്ന മൃതദേഹം 1 മണിയുടെ വിമാനത്തില്‍ പുറപ്പെടും. തുടര്‍ന്ന് രാത്രി 9.15 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ബന്ധുകളുടെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി 26 ന് പുലര്‍ച്ചെ 3 മണിയോടെ തലപ്പുഴ പുതിയിടത്തെ വീട്ടിലെത്തിക്കും. തുടര്‍ന്ന് രാവിലെ 7 മണിയോടെ തലപ്പുഴ ജുമാ മസ്ജിദില്‍ പൊതു ദര്‍ശനത്തിന് വെക്കുന്നതോടൊപ്പം സൈനിക ബഹുമതികള്‍ അര്‍പ്പിച്ച് തലപ്പുഴ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.






Leave a Reply