August 26, 2026

കർക്കിടക മാസ ആരോഗ്യ ചര്യകളുടെ ഓർമ്മയുണർത്തി കർക്കിടക കഞ്ഞി വിതരണം

0
20230726_155341.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: നെൻമേനി പുഞ്ചവയൽ കുറുമ കോളനിയിൽ വയനാട്  ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കർക്കിടക  കഞ്ഞി വിതരണം നടത്തി.ദശമൂല ചൂർണ്ണം,  ത്രികടുകു ചൂർണ്ണം, ദശപുഷ്പങ്ങൾ,ശതകുപ്പ, ജീരകം, ഞവര അരി, നുറുക്ക് ഗോതമ്പ്, മുത്താറി, ഉലുവ, ഉഴുന്ന്,തേങ്ങാപ്പാൽ, നെയ്‌,  ശർക്കര  എന്നിവയുടെ മിശ്രിതമാണ് കർക്കിടക കഞ്ഞി .  കർക്കിടക മാസത്തിലെ  പഥ്യ ആഹാര രീതികളെ കുറിച്ചും, ജീവിത ശൈലികളിൽ വരുത്തേണ്ട മാറ്റങ്ങളെ  കുറിച്ചും, എണ്ണ തേച്ചു കുളി, പത്തിലക്കറി എന്നിവയെ കുറിച്ച് ഡോ :അരുൺ ബേബി ബോധവൽക്കരണ ക്ലാസ്സ്‌  നൽകി  . അംഗൻവാടി  ടീച്ചർ   ഉഷ  നന്ദി  പറഞ്ഞു . തുടർന്ന് മഴക്കാല  പ്രതിരോധ  മെഡിക്കൽ ക്യാമ്പും നടത്തപ്പെട്ടു. ഡോ സിതാര  പർവീൺ, ഡോ വന്ദന വി ടി, അരുൺ ജോസ്, സുർജിത്, പ്രിയേഷ്  തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *