May 20, 2024

പട്ടയം ഇല്ലാത്തവര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം :ടി സിദ്ധിഖ് എം എല്‍ എ

0
Img 20230728 161216.jpg
കല്‍പ്പറ്റ: സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടയമിഷന്‍ പരമാവധിയാളുകള്‍ക്ക് ഗുണം ലഭിക്കത്തക്കരീതിയില്‍ നടപ്പിലാക്കാന്‍ കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ:സിദ്ദിഖിന്റെ അധ്യക്ഷതയില്‍ നടന്ന പട്ടയ അസംബ്ലിയില്‍ തീരുമാനമെടുത്തു. നിലവില്‍ ലഭിച്ചതായിരിക്കുന്ന പരാതികള്‍ പരിശോധിക്കുകയും അവശേഷിക്കുന്നതായ പരാതികള്‍ ഒരാഴ്ചക്കുള്ളില്‍ പഞ്ചായത്ത് തലത്തില്‍ വിവരശേഖരണ സമിതി രൂപീകരിച്ച് പരാതി ശേഖരിക്കാനും ലഭിച്ചതായിരിക്കുന്ന പരാതികളില്‍ ജില്ലാ തലത്തില്‍  തീര്‍ക്കാന്‍ കഴിയുന്നവ ജില്ലാതല ദൗത്യസംഘവും, താലൂക്ക് തലത്തില്‍ തീര്‍ക്കാന്‍ കഴിയുന്നത് താലൂക്ക് തല ദൗത്യസംഘവും തീര്‍പ്പാക്കും. അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ റവന്യൂ  ഡാഷ് ബോര്‍ഡിലേക്ക് കൈമാറുകയും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. ഇതിന്റെ ഭാഗമായി പഞ്ചായത്ത്-വില്ലേജ്തല മീറ്റിങ്ങുകള്‍ വിളിച്ചുചേര്‍ത്ത് പരാതികളും വിവരശേഖരങ്ങളും പൂര്‍ത്തീകരിക്കണമെന്ന് തീരുമാനിച്ചു. ഓഗസ്റ്റ് പത്തിനകം പഞ്ചായത്ത് തല മീറ്റിങ്ങുകള്‍ വിളിക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ട്മാര്‍ക്ക് ചുമതല നല്‍കുകയും ചെയ്തു. അതോടൊപ്പം തന്നെ പട്ടയം ലഭിക്കാത്ത കോളനികള്‍ പുറമ്പോക്ക് ഉള്‍പ്പെടെയുള്ള മേഖലകളുടെ വിവരശേഖരണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍), പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, റവന്യു സര്‍വ്വെ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പട്ടയ അസംബ്ലിയില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *