October 12, 2026

കോൺഗ്രസ് വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ പോലിസ് സ്റ്റേഷൻ മാർച്ച് തിങ്കളാഴ്ച്ച

0
IMG_20230729_072340.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കോൺഗ്രസ് വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കബളക്കാട് പോലിസ് സ്റ്റേഷനിലേക്ക് തിങ്കളാഴ്ച മാർച്ച് നടത്തും. പകപോക്കൽ രാഷ്ട്രീയത്തിനെതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മാർച്ച്.
തനിക്കെതിരെ ശബ്ദിക്കുന്ന ജനപ്രതിനിധികളെ ഇ.ഡിയെ ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും മോദിയുടെയും അതേ പകര്‍പ്പാണ് പിണറായി സര്‍ക്കാര്‍ കേരളത്തിലും ചെയ്ത് കൊണ്ടിരിക്കുന്നത്. കെ.പി.സി.സി പ്രസിഡണ്ടിനെയും പ്രതിപക്ഷ നേതാവിനെയും കള്ളക്കേസില്‍ കുടുക്കി അപമാനിച്ച് അവരുടെ വായ മൂടിക്കെട്ടാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. ഇത്‌പോലെയുള്ള രാഷ്ട്രീയ പകപോക്കലിനെതിരെയും മാധ്യമവേട്ടക്കുമെതിരെ ജൂലൈ 31 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിലാണ് കമ്പളക്കാട് പോലീസ് സ്റ്റേഷസനിലേക്ക് മാര്‍ച്ച് നടത്തുന്നത്. വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പോള്‍സണ്‍ കൂവക്കല്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *