May 20, 2024

കാർഷിക പൈതൃകം ഉണർത്തി കമ്പളനാട്ടി

0
20230728 190840.jpg
വാരാമ്പറ്റ  : കുടുംബശ്രീ ജില്ലാ മിഷൻ പട്ടിക വർഗ്ഗ പദ്ധതിയുടെയും ബാലസഭയുടെയും വെള്ളമുണ്ട സി.ഡി.എസിന്റെയും നേതൃത്വത്തിൽ വാരാമ്പറ്റയിൽ കമ്പളനാട്ടി നടത്തി. 
ഗോത്ര മേഖലയിൽ മഴയുടെ സൗന്ദര്യം അസ്വദിക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ നടത്തുന്ന 'മളെ ഹുയ് വത്' എന്ന പരിപാടിയുടെ ഭാഗമായാണ് 5 ഏക്കർ പാടത്ത് കമ്പളനാട്ടി സംഘടിപ്പിച്ചത്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സുധി രാധാകൃഷ്ണൻ കമ്പളനാട്ടിക്ക് നേതൃത്വം നൽകി. എസ്.ഇ.ആർ.പി ആന്ധ്രാപ്രദേശിലെ  ഉദ്യോഗസ്ഥർ മുഖ്യാതിഥികളായി കമ്പള നാട്ടിയിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരായ ജുനൈദ് കൈപ്പാണി, കെ. വിജയൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ, സി.ഡി.എസ് ചെയർപേഴ്സൺ സി.എൻ സജ്‌ന എന്നിവരും കമ്പള നാട്ടിയിൽ പങ്കാളികളായി. മഴപ്പാട്ട്, മഴക്കാല ക്ലാസുകൾ, ഡോക്യുമെന്ററി, ഫോട്ടോഗ്രഫി, വടംവലി തുടങ്ങി നിരവധി പരിപാടികളാണ്  കുട്ടികൾക്കും യുവാക്കൾക്കുമായി ജില്ലാ മിഷൻ നടത്തുന്നത്.
പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ സൽമത്ത് മെമ്പർമാരായ പി.എ അസീസ്, പി. തോമസ്, കണിയാങ്ങണ്ടി അബ്‌ദുള്ള, മേരി സ്മിത, കെ. ലതിക, ഇ.കെ രാധ, ജില്ലാ പ്രോഗ്രാം മാനേജർമാരായ കെ.ജെ ബിജോയ്‌, വി. ജയേഷ്, അക്കൗണ്ടന്റ് പി. സീനത്ത്, സി.ഡി.എസ്, എ.ഡി.എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, ആനിമേറ്റർമാർ, ബാലസഭ കുട്ടികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *