ജെ.സി.ഐ കൽപ്പറ്റയിൽ രക്ത ദാനം നടത്തി .
കല്പറ്റ : ജെ.സി.ഐ. എംപവറിങ് യൂത്ത് ദിനാചരണത്തിന്റെ ഭാഗമായി കല്പറ്റ ഗവ. കോളേജിൽ രക്തദാനക്യാമ്പ് നടത്തി. എൻ.എസ്.എസ്. യൂണിറ്റ്, ബത്തേരി ഗവ. ബ്ലഡ് ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. ബത്തേരി ഗവ. താലൂക്കാശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അബ്രഹാം ജേക്കബ് ഉദ്ഘാടനംചെയ്തു. ജെ.സി.ഐ. കല്പറ്റ ലോക്കൽ ഓർഗനൈസേഷൻ പ്രസിഡന്റ് ബേബി നാപ്പള്ളി അധ്യക്ഷനായി.
പ്രിൻസിപ്പൽ ഷാജി തദ്ദേവൂസ്, എൻ.എസ്.എസ്. ജില്ലാ കോ-ഓർഡിനേറ്റർ വിനോദ് തോമസ്, ഇ.വി. അബ്രഹാം, പി.ഇ. ഷംസുദ്ദീൻ, അഭിലാഷ് സെബാസ്റ്റ്യൻ, ഹർഷ മാലതി എന്നിവർ പ്രസംഗിച്ചു.






Leave a Reply