August 2, 2026

കൈകൾ കെട്ടിയശേഷം വീട്ടമ്മയുടെ മാല കവർന്നു;അയൽവാസി പിടിയിൽ

0
20230729_214640.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃശിലേരി : പട്ടാപ്പകൽ അയൽവാസി വീട്ടമ്മയുടെ മാല കവർന്നതായി പരാതി.തൃശിലേരി കാനഞ്ചേരിയിലാണ് സംഭവം നടന്നത്. വീട്ടമ്മയുടെ കൈകള്‍ തോര്‍ത്തുകൊണ്ട് കെട്ടിയ ശേഷം ഒരു പവനോളം വരുന്ന മാല കവർന്നു എന്നാണ് പരാതി.സംഭവത്തിൽ  കാനഞ്ചേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുറുക്കന്‍മൂല മഠത്തില്‍ പറമ്പില്‍ ഷിബു തോമസ് (42)പിടിയിലായി.ഇന്ന് രാവിലെയാണ് സംഭവം.  ഷിബുവിന്റെ അയല്‍വാസിയായ ദ്രൗപതിയുടെ മാലയാണ് ഇയാള്‍ കവര്‍ന്നത്.വീട്ടിൽ ആരും ഇല്ലാത്തപ്പോഴാണ് ഷിബു വീട്ടിൽ കയറി അലമാര പരതിയത്. പുല്ലരിയാൻ പോയ ദൗപതി അപ്രതീക്ഷിതമായി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ഷിബു കൈകൾ കെട്ടിയ ശേഷം മാല കവരുകയായിരുന്നു.തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവുമാണ് ഇയാളെ പിടികൂടിയത്.
വിശദമായ ചോദ്യം ചെയ്യലിൽ തൊണ്ടി മുതൽ കണ്ടെടുത്തു.ഷിബുവിനെതിരെ അതിക്രമിച്ച് കടന്നതിനും, കവര്‍ച്ചയ്ക്കും, ഭീഷണിപ്പെടുത്തിയതിനുമാണ്  കേസെടുത്തത്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *