August 2, 2026

രാഷ്ട്രീയ ദിശാബോധം നഷ്ടപ്പെട്ട ഭരണകൂടം പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്: സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ

0
20230731_182835.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 2016 ൽ നിലമ്പൂർ വ്യാജ ഏററുമുട്ടൽ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ചതിനാണ് വാസുവേട്ടനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. നിലമ്പൂരിൽ നടന്നത് വ്യാജ എറ്റുമുട്ടലാണെന്ന് കരുതുകയും അതിൽ പ്രതിഷേധിക്കുകയും ചെയ്ത ഒരാളാണ് എ.വാസു. വ്യാജ ഏറ്റുമുട്ടൽ ആസൂത്രിതമായി നടപ്പാക്കിയ ഭരണകൂടവും അതിന്റെ ഏജൻസികളുമാണ് വിചാരണ ചെയ്യപ്പെടേണ്ടത്. പുരോഗമന ഇടത് സർക്കാർ എന്ന് മേനിനടിച്ച് നവകേരള സൃഷ്ടിക്കായി കാേർപ്പറേറ്റ് വികസന സ്വപ്നങ്ങൾ താലോലിക്കുന്ന സർക്കാർ സാധാരണ ജനങ്ങൾക്ക് സ്വാഭാവിക നീതി ഉറപ്പ് വരുത്തുന്നതിൽ തികഞ്ഞ പരാജയമാണെന്നും സി.പി.ഐ(എം.എൽ) റെസ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധ കുറിപ്പിൽ അറിയിച്ചു. ജില്ലാ സെക്രട്ടറി കെ വി.പ്രകാശ്, പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജിലാലിച്ചൻ, എം.കെ.ഷിബു, കെ ജി. മനോഹരൻ, കെ ആർ. അശോകൻ , കെജി പ്രേംനാഥ്മ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *