അന്യ സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകൾ വാസസ്ഥലം എന്നിവിടങ്ങളിൽ പരിശോധന നടത്തി
ബത്തേരി:
ബത്തേരി എക്സ്സൈസ് സർക്കിൾ പാർട്ടിയും, ബത്തേരി റേഞ്ച് പാർട്ടിയും
സംയുക്തമായി സുൽത്താൻ ബത്തേരി ടൗൺ ഭാഗം,പുത്തൻകുന്ന് എന്നിവിടങ്ങളിലെ അന്യസംസ്ഥാന ലേബർ ക്യാമ്പ്,തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ മറ്റു ലഹരി വസ്തുക്കൾ എന്നിവ സംബന്ധിച്ച പരിശോധന നടത്തി. സുൽത്താൻ ബത്തേരി എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ. ബി ബാബുരാജ് പരിശോധനക്ക് നേതൃത്യം നൽകി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എം. എ. സുനിൽ കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ പി. പി. ശിവൻ, വിനോദ്. പി ആർ, ഷഫീഖ്. എം. ബി, മാനുവൽ ജിംസൺ, ബിനു. എം. എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുദിവ്യ ബായ്. റ്റി. പി, എക്സൈസ് ഡ്രൈവർ മാരായ ബാലചന്ദ്രൻ. കെ. കെ, വീരാൻ കോയ എന്നിവർ പങ്കെടുത്തു
Leave a Reply