ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധപ്രകടനം നടത്തി
മാനന്തവാടി:
ഹൈന്ദവ വിശ്വാസങ്ങളെയും ഭഗവാന്‍ ഗണപതിയെയും അവഹേളിച്ച നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ മാനന്തവാടിയില്‍ പ്രതിഷേധപ്രകടനം നടത്തി. കോടതി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ഗാന്ധിപാര്‍ക്കില്‍ സമാപിച്ച പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ സി.കെ.ഉദയന്‍, എം.രജീഷ്, ശ്രീനിവാസന്‍ ചൊവ്വ, കെ.വി സനില്‍കുമാര്‍, സന്തോഷ് ജി.നായര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.വിവിധ ഹൈന്ദവ സംഘടനാ നേതാക്കളായ എം.സുരേന്ദ്രന്‍ മാസ്റ്റര്‍, മധുമാസ്റ്റര്‍, ഇ.കെ.ഗോപി, പുനത്തില്‍ രാജന്‍,കെ.ജയേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു






Leave a Reply