May 20, 2024

ബാച്ചിലേഴ്‌സ് ഹോസ്റ്റല്‍ നവീകരണ പ്രവൃത്തിക്ക് 40 ലക്ഷം രൂപ അനുവദിച്ചു

0
Img 20230801 185120.jpg
കല്‍പ്പറ്റ:
വര്‍ഷങ്ങളായി നവീകരണ പ്രവര്‍ത്തികള്‍ നടക്കാതെ ശോചനീയാവസ്ഥയില്‍ കിടന്നിരുന്ന ഗവണ്‍മെന്റ് ബാച്ചിലേഴ്‌സ് ഹോസ്റ്റല്‍ കല്‍പ്പറ്റയുടെ നവീകരണ പ്രവര്‍ത്തികള്‍ നടത്തുന്നതിനു വേണ്ടി 40 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ലഭ്യമായതായി കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വ : ടി സിദ്ദിഖ് അറിയിച്ചു. എംഎല്‍എയുടെ നിരന്തരമായ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് പ്രസ്തുത ഫണ്ട് അനുവദിച്ചത്. ആദ്യഘട്ടത്തില്‍ ഹോസ്റ്റലിന്റെ പഴയ ടൈല്‍, ജനല്‍, ബാത്ത്‌റൂം ഫിറ്റിംഗ്‌സ്, കെട്ടിടത്തിന്റെ പെയിന്റിംഗ്, ജനലുകള്‍ക്ക് ഗ്രില്‍, ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്നും എംഎല്‍എ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *