June 20, 2026

പ്രീമാരിറ്റൽ കോഴ്സ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു

0
20230802_100752.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ജില്ലയിൽ താമസിയാതെ വിവാഹസർട്ടിഫിക്കറ്റ് കൊടുക്കുമ്പോൾ പ്രീ മാരിറ്റൽ കോഴ്സ് നേടിയവരാണെന്ന് ഉറപ്പു വരുത്താൻ സുന്നി മഹല്ല് ഫെഡറേഷൻ വയനാട് ജില്ലാകമ്മിറ്റി തീരുമാനിച്ചു. ജില്ലാ കമ്മിറ്റിയുടെ ഫണ്ട് ശേഖരണം ഓഗസ്റ്റ് 11 ന് വെള്ളിയാഴ്ച എല്ലാ മഹല്ലുകളിലും നടത്തുവാനും തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് കാഞ്ഞായി മമ്മുട്ടി ഉസ്താത് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഓർഗനൈസർ ആലിപ്പറമ്പ് ഉസ്താത് ഉദ്ഘാടനം ചെയ്തു. എസ് മുഹമ്മദ് ദാരിമി പി സി ഇബ്രാഹിം ഹാജി എം ഹസ്സൻ ഉസ്താത് കാഞ്ഞായി ഉസ്മാൻ ഷരീഫ് ഹാജി സെക്രട്ടറി ഹാരിസ് ബാഖവി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *