എന്റെ ഗ്രാമം ലഹരി വിമുക്ത ഗ്രാമം ക്യാമ്പയിൻ നടത്തി
പുൽപ്പള്ളി : ശ്രേയസ് പുൽപ്പള്ളി പാക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തി .ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.വർഗീസ് കൊല്ലംമാങ്കുടിയിൽ അധ്യക്ഷത വഹിച്ചു.
പുൽപള്ളി പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഓ. സി. ആർ മനോജ് ക്ലാസ്സെടുത്തു. യൂണിറ്റ് പ്രസിഡന്റ് കുഞ്ഞുമോൻ വി.എ മുഖ്യ പ്രഭാഷണം നടത്തി. രഘുദേവ്, സിന്ധു ബിനോയ്, ഏലിയാമ്മ, ചിന്നമ്മ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.






Leave a Reply