May 20, 2024

ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡി യോഗം നാളെ

0
20230802 204644.jpg
കല്‍പ്പറ്റ: ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡി യോഗം നാളെ രാവിലെ 10ന് അഫാസ് ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോര്‍ജ് മുണ്ടക്കല്‍, ജില്ലാ പ്രസിഡന്റ് ടി.ഡി. ജൈനന്‍, വൈസ് പ്രസിഡന്റ് വി. ഉമ്മര്‍, സെക്രട്ടറി മാത്യു തോമസ്, ജോയിന്റ് സെക്രട്ടറി സി.പി. ജോയി, ട്രഷറര്‍ തോമസ് വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ മുഖ്യപ്രഭാഷണം നടത്തും. ചെറുകിട വ്യവസായ മേഖലയുടെ പുരോഗതിക്ക് ബാങ്കുകള്‍ വഹിക്കുന്ന പങ്ക് എന്ന വിഷയത്തില്‍ ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍ പ്രഭാഷണം നടത്തും. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. സുനില്‍നാഥ് പ്രസംഗിക്കും.
ജില്ലാ വ്യവസായ കേന്ദ്രം മാനേജരുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഇന്റേണ്‍സിനെ പങ്കെടുപ്പിച്ചുള്ള മുഖാമുഖം, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗില്‍ ബോധവത്കരണം എന്നിവ നടത്തും.
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍, എയര്‍ സ്ട്രിപ്, ചുരം ബദല്‍ റോഡ് എന്നിവ യാഥാര്‍ഥ്യമാകുന്നതും ദേശീയപാത 766ലെ രാത്രിയാത്രാവിലക്ക് നീങ്ങുന്നതും ജില്ലയില്‍ ചെറുകിട വ്യാവസായ പുരോഗതിക്കു ഏറെ സഹായകമാകുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *