ബത്തേരി നഗരസഭയിലെ ഫ്ലൈ ഹൈ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവുമായി ഐ.സി ബാലകൃഷ്ണൻ എം. എൽ. എ
ബത്തേരി : പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ മത്സര പരീക്ഷാ ശേഷി വർധനവിനു സമഗ്ര പരിശീലനം നൽകുന്നതിന് സുൽത്താൻബത്തേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ഫ്ലൈ ഹൈ.എൽ.എസ്. എസ് ,യു.എസ്.എസ്, എൻ.എം. എം.എസ് ,എൻ. ടി എസ്. ഇ , സൈനിക സ്‌കൂൾ , നവോദയ സ്‌കൂൾ , എന്നീ പരീക്ഷകൾക്കൊരുങ്ങുന്ന 133 വിദ്യാർത്ഥികളുമായി ആശയ വിനിമയം നടത്തുകയും , എൻ.എം.എം.എസ് പരീക്ഷ വിജയിച്ച കുമാരി മാളവിക വി എസ് , ശ്രീലക്ഷ്മി ടി ആർ എന്നിവർക്ക് ഉപഹാര സമർപ്പണവും നടത്തി. കുട്ടികളുടെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചാണ് എം എൽ എ മടങ്ങിയത്. .സംസ്ഥാനത്ത തന്നേ ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഫ്ലൈ ഹൈ പദ്ധതിയുമായി മുന്നോട്ട് വന്നത് . സുൽത്താൻ ബത്തേരി നഗര സഭയെ എം എൽ എ അഭിനന്ധിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് , പി ടി എ പ്രസിഡന്റ് അബ്ദുൽ അസീസ് മാടാല, കൺവീനർ ജിജി ജേക്കബ് , നിർവഹണ ഉദ്യോഗസ്ഥൻ അബ്ദുൾനാസർ പി എ, കുമാരി മാളവിക വി എസ് എന്നിവർ സംസാരിച്ചു .






Leave a Reply