June 20, 2026

ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വയനാടിന് ഇരട്ട സ്വർണ്ണം

0
eiECOPY29402.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വയനാടിന് രണ്ട് സ്വർണ്ണം .ജൂനിയർ പെൺകുട്ടികളുടെ ഹൈ കിക്ക് വിഭാഗത്തിൽ ആൽഫിയ സാബുവും ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സുറുമി ജിമ്മിയുമാണ് ദേശീയ ചാമ്പ്യൻമാരായത്. ഇരുവരും നടവയൽ ജി.ജി. കളരി സംഘാംഗങ്ങളാണ്. നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ 
ആൽഫിയ 
നടവയൽ കോയിക്കാട്ടിൽ സാബു – ബിജി ദമ്പതികളുടെ മകളാണ്.  കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ സുറുമി 
 എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നടവയൽ വെളുത്തേടത്ത് പറമ്പിൽ ജിമ്മി ജോസഫിൻ്റെയും 
ദീപയുടെയും മകളാണ്.ജോസ് ഗുരുക്കളുടെയും കുട്ടികൃഷ്ണൻ ഗുരുക്കളുടെയും കീഴിലാണ് പരിശീലനം. കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരം കാര്യവട്ടത്തായിരുന്നു ദേശീയ ചാമ്പ്യൻഷിപ്പ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *