June 20, 2026

മാമ്പഴക്കാലം പദ്ധതി തുടങ്ങി

0
eiSQSTO31896.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട്: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ചെന്നലോട് വാര്‍ഡില്‍ മാമ്പഴക്കാലം പദ്ധതി നടപ്പാക്കുന്നു. വാര്‍ഡിലെ വീടുകളില്‍ മാവിന്‍തൈകള്‍ നടുകയും പൂക്കുന്നതുവരെ പരിപാലിക്കുകയും ചെയ്യുന്നതാണ് പദ്ധതി. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.വികസന സമിതി അംഗം ദേവസ്യ മുത്തോലിക്കല്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബി. അജിത്ത് പദ്ധതി വിശദീകരണം നടത്തി. എ.കെ. മുബഷിര്‍, ഷീന ഗോപാലന്‍, മുബീന സുനീര്‍, നീതു ഷൈന്‍, ടി.കെ. ജസല്‍, എസ്. അളക, അര്‍ജുന്‍ ശിവാനന്ദ്, ഷാജോണ്‍ കുര്യന്‍, ഹസ്‌ന എന്നിവര്‍ പ്രസംഗിച്ചു. വി.കെ. കൃഷ്ണപ്രിയ സ്വാഗതവും ആന്‍സ്റ്റീന്‍ ഉലഹന്നാന്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *