August 3, 2026

സ്‌കൂള്‍ ബസ് അനുവദിക്കണം ;യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി രാഹുല്‍ ഗാന്ധി എം.പി ക്ക് നിവേദനം നല്‍കി

0
20230816_120534.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: തരുവണ കരിങ്ങാരിയില്‍ സ്ഥിതിചെയ്യുന്ന ഗവണ്‍മെന്റ് യു.പി സ്‌കൂളിന് സ്‌കൂള്‍ ബസ് അനുവദിക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി രാഹുല്‍ ഗാന്ധി എം.പി ക്ക് നിവേദനം നല്‍കി. ആദിവാസി വിഭാഗമുള്‍പ്പെടെ നിരവധി പിന്നോക്ക വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ സ്‌കൂള്‍ ബസ് ഇല്ലാത്തത് മൂലം വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രയാസം അനുഭവിക്കുകയാണെന്നും ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി അടിയന്തിരമായി ഇടപെടണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് നാസര്‍ സാവാന്‍,യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു പുത്തന്‍ പുരക്കല്‍ , ജിബിന്‍ മാമ്പിള്ളി , മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുനീര്‍ തരുവണ ,ഉനൈസ് ഒ ടി ,ശ്രീജിത്ത് വാരാമ്പറ്റ എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *