June 13, 2026

കഞ്ചാവ് കൈവശം വച്ച പ്രതിക്ക് 20000 രൂപ പിഴയും രണ്ട് വർഷം കഠിന തടവും

0
20230822_170803.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: മാനന്തവാടി തലശ്ശേരി റോഡിൽ കോട്ടക്കൽ ആര്യവൈദ്യശാലയ്ക്ക് സമീപം 1.150 കിലോ ഗ്രാം കഞ്ചാവുമായി 2018 ല്‍ പിടിയിലായ യുവാവിന് രണ്ടുവർഷം തടവും ഇരുപതിനായിരം രൂപ പിഴയും. കാവുമന്ദം സ്വദേശി നിതിൻ(29) പരമേശ്വരനാണ് കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. നർക്കോട്ടിക് സ്പെഷ്യൽ ജഡ്ജ് അനിൽകുമാർ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2018ലെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജെ ഷാജിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിൽ ഹാജരാക്കുകയും ക്രൈ നമ്പർ 29/2018 ആയി രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. വയനാട് ജില്ല അഡീഷണൽ എക്സൈസ് കമ്മീഷണർ ആയിരുന്ന എൻ രാജശേഖരൻ അന്വേഷണം ഏറ്റെടുത്തു നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് സുരേഷ് കുമാർ ഹാജരായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *