June 1, 2026

കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

0
IMG_20230823_101822.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെരിക്കല്ലൂർ: പെരിക്കല്ലൂർ കടവ് – ഓണത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി റെയിഞ്ച് പാർട്ടിയും ,എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (കെ ഇ എം യൂ ) പാർട്ടിയും ചേർന്ന് പുൽപ്പള്ളി , പെരിക്കല്ലൂർ കടവ്, മരക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ പെരിക്കല്ലൂർ കടവ് ഭാഗത്ത് വെച്ച് കർണ്ണാടകയിൽ നിന്നും കൊണ്ടുവന്ന 74 ഗ്രാം കഞ്ചാവുമായി മാനന്തവാടി തിരുനെല്ലി സ്വദേശി , ഗുണ്ണിക പറമ്പിൽ വീട്ടിൽ സോമൻ ജി.കെ.( 28) എന്ന യാളെയും , 170 ഗ്രാം കഞ്ചാവുമായി അസ്സം ഗുവാഹത്തി സ്വദേശി ദിൽവാർ ഹുസൈൻ (21) എന്ന യാളെയും അറസ്റ്റ് ചെയ്ത് സു. ബത്തേരി റെയിഞ്ച് ഓഫീസിൽ രണ്ട് എൻ ഡി പി എസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും പ്രതിയെ കോടതി റിമാന്റ് ചെയ്യുകയും ചെയ്തു. ഓണത്തോടനുബന്ധിച്ച് പുൽപ്പള്ളി, പെരിക്കല്ലൂർ കടവ്, മരക്കടവ്, കൊളവള്ളി ഭാഗങ്ങളിൽ 24 മണിക്കൂറും എക്സൈസ് മൊബെൽ ഇന്റർവെൻഷൻ യൂണിറ്റ് ( കെ ഇ എം യൂ ) പാർട്ടി പരിശോധന കൾ ശക്തമാക്കിയിരിക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *