May 20, 2024

മുള്ളൻകൊല്ലിയിൽ ഓണ വിപണി.

0
Img 20230824 204540.jpg
മുള്ളന്‍കൊല്ലി :ഗ്രാമ പഞ്ചായത്തിന്റെയും മുള്ളന്‍കൊല്ലി കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ ഓണം വിപണന മേള ആരംഭി।ച്ചു. ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് സജ്ജമാക്കിയ വേദിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജിസ്റ മുനീര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഗ്രൂപ്പുകള്‍ ഉല്‍പ്പാദിച്ചിച്ചതും, സംഭരിച്ചതുമായ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവ 24 മുതല്‍ 26 വരെ നടക്കുന്ന വിപണിയില്‍ പ്രദര്‍ശനത്തിനും, വില്‍പ്പനക്കുമായി എത്തിക്കും. പരിപാടിയുടെ ആദ്യവില്‍പ്പന വൈസ് പ്രസിഡന്റ് മോളി ആക്കാംന്തിരിയില്‍ നിന്ന് വാര്‍ഡ് മെമ്പര്‍ കെ.കെ ചന്ദ്രബാബു ഏറ്റുവാങ്ങി. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷിനു കച്ചിറയില്‍, ജനപ്രതിനിധികളായ പി.കെ ജോസ്, സെക്രട്ടറി കെ.ബി ഷോബി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജലജ സജി, സി.ഡി.എസ് എക്സിക്യുട്ടീവ് ബിന്‍സി ഫ്രാന്‍സീസ് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *