May 31, 2026

ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ബിരുദ ദാനം

0
20230828_173146.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ബി എസ്സ്സി നഴ്സിംഗ് പഠനം പൂർത്തിയാക്കിയ 58 വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീറിന്റെ സാന്നിദ്ധ്യത്തിൽ കോഴിക്കോട് നാഷണൽ കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൾ പ്രൊഫസർ ബിനു ശങ്കരനാരായണൻ നിർവ്വഹിച്ചു. ചെയർമാൻ ഡോ ആസാദ്‌ മൂപ്പൻ വീഡിയോ കോൺഫറൻസ് വഴി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. കോളേജ് ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത അധ്യക്ഷത വഹിച്ചു. നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ കെ എൻ സുരേഷ് സ്വാഗതം ആശംസിച്ചു. പ്രതിജ്ഞാ വാചകം നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫസർ ലിഡാ ആന്റണി ചൊല്ലികൊടുത്തു. വൈസ് ഡീൻ ഡോ. എ പി കാമത്ത്, ചീഫ് നഴ്സിംഗ് ഓഫീസർ ഗിരീഷ് ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡന്റ്‌ പി പി മുഹമ്മദ്‌ എന്നിവർ ആശംസകൾ അർപ്പിക്കുകയും ബിരുദദാരികളുടെ പ്രതിനിധി ആയി ആദിലാ അഷറഫ് സംസാരിക്കുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *