May 20, 2024

ഗ്ലോബല്‍ കെ.എം.സി.സി പ്രവര്‍ത്തനം മാതൃകാപരം

0
20230828 184148.jpg
 കല്‍പ്പറ്റ : വിവിധ വിദേശരാജ്യങ്ങളിലുള്ള വയനാട്ടുകാരായ കെഎംസിസി പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ ഒരുമിച്ചു നിര്‍ത്തി മൂന്നുവര്‍ഷം കൊണ്ട് ജില്ലയില്‍ ലക്ഷക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയ ജില്ലാ ഗ്ലോബല്‍ കെഎംസിസി കമ്മറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ. കെ അഹമ്മദ് ഹാജി പറഞ്ഞു . കല്‍പ്പറ്റ റോസറ്റ കാഷ്‌ലെ ഓഡിറ്റോറിയത്തില്‍ ജില്ലാ ഗ്ലോബല്‍ കെഎംസിസി കമ്മറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ സംഗമത്തില്‍ ഗ്ലോബല്‍ കെഎംസിസിനടപ്പിലാക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 26 വിദ്യാര്‍ഥികള്‍ക്കുള്ള സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി.ട്ടി.മുഹമ്മദ് വിതരണംചെയ്തു. മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജും ഗ്ലോബല്‍ കെഎംസിസിയും സംയുക്തമായി നടപ്പിലാക്കുന്ന' പ്രവിലേജ്' കാര്‍ഡ് വിതരണ ഉദ്ഘാടനം ഡോക്ടര്‍ ഷാനവാസ് പള്ളിയാല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സിദ്ധീഖലി രാങ്ങാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി ജില്ലാ പ്രസിഡണ്ട് മണിയോടന്‍ മജീദിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന പ്രവാസി കുടുംബ സംഗമത്തില്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി. കെ. അബൂബക്കര്‍,റസാക്ക് കല്‍പ്പറ്റ നിസാര്‍ അഹമ്മദ്, സെക്രട്ടറികണ്ടിയന്‍ ഹാരിസ്, സി മൊയ്തീന്‍കുട്ടി,എംപി നവാസ് നസീമ കെ ബി, ഹംസ ട്ടി. സലിം മേമന. അസീസ് കോറോം. ജാസര്‍ പാലക്കല്‍,ഷമീം പാറക്കണ്ടി വടകര മുഹമ്മദ്. സുലൈമാന്‍ വെള്ളമുണ്ട. ഹുസൈന്‍ മക്കിയാട്. അശ്‌റഫ് കല്ലടാസ്. മൊയ്തീന്‍ കുട്ടി പിണങ്ങോട്. അഹമ്മദ് മാഷ്.സലാം നീലിക്കണ്ടി. . റഫീഖ് കൂളിവയല്‍. അലി യൂസഫ് തുമ്പോളി. ഫൈസല്‍ ബത്തേരിതുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ.മണ്ഡലം.പഞ്ചായത്ത് പ്രതിനിധികളായി 300 ഓളം ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *