May 31, 2026

ഓസാനം ഭവനത്തിൽ ഓണം ആഘോഷിച്ച് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ

0
20230828_184524.jpg
By ന്യൂസ് വയനാട് ബ്യൂറോ
 നടവയൽ :  ഓസാനം ഭവനിൽ അഗതികളോടൊപ്പം ഓണം ആഘോഷിച്ച് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. പൂക്കളം ഒരുക്കിയും, ഓണസദ്യ ഒരുക്കിയും – വിളമ്പിയും, അഗതികളോടൊപ്പം ഉണ്ടും ഊട്ടിച്ചും ഇത്തവണത്തെ ഓണം എം.എൽ.എ. ഗംഭീരമാക്കി.പരിപാടി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ് അധ്യക്ഷത വഹിച്ചു.  എം.എൽ.എ.യുടെ നേതൃത്വത്തിൽ രൂപീകരിച്ച സദ്‌ഗമയ രാജീവ് ഗാന്ധി സെന്റർ ഫോർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടവയൽ ഓസാനം ഭവനിൽ ഓണവിരുന്ന് ഒരുക്കിയത്. 2017 -ൽ എം.എൽ.എ.യുടെ നേതൃത്വത്തിൽ രൂപീകൃതമായ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾ, പഠനസഹായങ്ങൾ, ആതുര ശുശ്രൂഷ, കാർഷിക മേഖലയിൽ ബോധവൽക്കരണം,ഭവന നിർമ്മാണം,പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ – എന്നിവയിലാണ് മുഖ്യ പ്രവർത്തനങ്ങൾ.ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയോടൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, സൊസൈറ്റി ഭാരവാഹികൾ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു . നടവയൽ ഫൊറോന വികാരി ഫാ:ഗർവാസിസ് മറ്റം ഓണ സന്ദേശം നൽകി. നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ആശംസകളർപ്പിച്ചു.
സൊസൈറ്റി ട്രഷറർ കെ.ടി.കുര്യാക്കോസ് സ്വാഗതവും ഓസാനം ഭവൻ ചെയർമാൻ ബാബു നമ്പൂടാകം നന്ദി പറഞ്ഞു . ഓണം കല പരിപാടികൾ നടത്തി . സൊസൈറ്റി സെക്രട്ടറി മനോജ് ചന്ദനക്കാവിൽ, ജോ. സെക്രട്ടറി ജയമുരളി നേതൃത്വം നല്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *