May 20, 2024

ഇന്ത്യക്ക് അഭിമാനമായി നിബിൻ മാത്യു ; ഇബ്സ വേൾഡ് ബ്ലൈൻഡ് ഗെയിംസിൽ വെങ്കല മെഡൽ നേടി വയനാടുകാരൻ

0
20230828 184643.jpg
കൽപ്പറ്റ: 2023 ഇബ്സ വേൾഡ് ബ്ലൈൻഡ് ഗെയിംസിൽ വെങ്കല മെഡൽ നേടി വയനാടുകാരൻ നിബിൻ മാത്യു രാജ്യത്തിന്റെ അഭിമാനമായി . ഇന്റർനാഷണൽ ബ്ലൈൻഡ് സ്‌പോർട്സ് ഫെഡറേഷൻ നേതൃത്വം നൽകുന്ന 2023 ഇബ്സ വേൾഡ് ബ്ലൈൻഡ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് വയനാട് സ്വദേശിയായ നിബിൻ മാത്യു ബ്ലൈൻഡ് ടെന്നീസ് മത്സരത്തിൽ വെങ്കല മെഡൽ നേടിയത് . ആഗസ്റ്റ് 18 മുതൽ 27 വരെ നീണ്ടു നിന്ന വേൾഡ് ഗെയിംസ് ലണ്ടനിലെ ബിർമിങ്ഹാമിൽ ബിസ്‌ലി ടെന്നീസ് സ്റ്റേഡിയത്തിലാണ് നടന്നത്. 18 -ഓളം രാജ്യങ്ങളിൽ നിന്നുമുള്ള കായിക താരങ്ങൾ അന്താരാഷ്ട്ര മത്സരത്തിൽ മാറ്റുരച്ചിരുന്നു. ലൂസേഴ്സ് ഫൈനലിൽ സ്പെയിനിൻ്റെ കാർലോസ് ആർബോസ് ഗിനാർഡിനെയാണ് നിബിൻ പരാജയപ്പെടുത്തിയത്. നിബിൻ ജോലി ചെയ്യുന്ന ബോഷ് ഗ്ലോബൽ സോഫ്റ്റ്‌വെയർ ടെക്നോളജീസ് (ബി.ജി.എസ്.ഡബ്ല്യു) എന്ന കമ്പനിയാണ് നിബിൻ്റെ സ്പോൺസർ. ബ്ലൈൻഡ് ടെന്നീസിൻ്റെ വളർച്ച ഇന്ത്യയിൽ പ്രാരംഭഘട്ടത്തിലാണ്. 2020-ൽ നിബിൻ ആദ്യ നാഷണൽ ബ്ലൈൻഡ് ടെന്നിസ് ചാമ്പ്യൻ ആയെങ്കിലും, ഇറ്റലിയിൽ നടക്കേണ്ടിയിരുന്ന ഇന്റർനാഷണൽ ബ്ലൈൻഡ് ടെന്നിസ് അസ്സോസിയേഷൻ (ഐ.ബി.ടി.എ) വേൾഡ് ബ്ലൈൻഡ് ടെന്നിസ് ചാംപ്യൻഷിപ് കോവിഡ് പ്രതിസന്ധികൾക്കിടയിൽ റദ്ദാക്കിയിരുന്നു. 2021ലും 2022ലും തുടർന്ന് മത്സരങ്ങൾ നടന്നിരുന്നില്ല. ഇതാദ്യമായാണ് നാലു വർഷത്തിലൊരിക്കൽ നടക്കുന്ന ഇബ്സ (ഐ.ബി.എസ്.എ) വേൾഡ് ഗെയിമിൽ ബ്ലൈൻഡ് ടെന്നീസ് ഉൾകൊള്ളിക്കുന്നത്. ഇബ്റ്റ ( ഐ.ബി.ടി.എ) യുടെ ഇന്ത്യൻ പ്രതിനിധി എന്ന നിലയിൽ ബ്ലൈൻഡ് ടെന്നീസിൻ്റെ വളർച്ചയ്ക്കായി ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും പുതിയ ടെന്നീസ് അത്‌ലറ്റുകൾക്ക് പരിശീലനവും പ്രചോദനം നൽകുകയും ചെയ്യുക എന്നതും നിബിൻെറ ചുമതലയാണ്. വയനാട് കാക്കവയൽ തെനേരി സ്വദേശികളായ പുള്ളോലിക്കൽ മാത്യു – മേരി ദമ്പതികളുടെ മകനാണ് നിബിൻ. ജി.എച്ച്.എസ്. കാക്കവയൽ, കൽപ്പറ്റ എസ്.കെ.എം.ജെ. എച്ച്.എസ്. , ഫാറൂഖ് കോളേജ്, ഐ.ഐ.ഐ.ടി. എന്നിവിടങ്ങളിലായിരുന്നു നിബിൻ്റെ വിദ്യാഭ്യാസം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *