May 20, 2024

മീനങ്ങാടി എല്‍ദോ മോര്‍ ബസേലിയോസ് കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ കൃഷിയിലേക്ക്

0
20230829 200542.jpg
മീനങ്ങാടി: മീനങ്ങാടി എല്‍ദോ മോര്‍ ബസേലിയോസ് കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍പഠനത്തോടൊപ്പം കാര്‍ഷിക രംഗത്തേക്കും നെല്‍കൃഷിയില്‍ നിന്നും മറ്റു കൃഷികളില്‍ നിന്നും കര്‍ഷകര്‍ പിന്‍വാങ്ങുമ്പോള്‍ കൃഷിയെ യുവജനങ്ങളില്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോളേജിന് സമീപത്തുള്ള ഒരേക്കര്‍ വരുന്ന കൃഷിഭൂമിയിലാണ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ നെല്‍കൃഷി , വാഴകൃഷി,കപ്പ കൃഷി, പച്ചക്കറി കൃഷി എന്നിവ തുടങ്ങിയത്. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പാടങ്ങള്‍ ഒരുക്കുന്നതും കൃഷി ചെയ്യുന്നതും. ഈ വര്‍ഷത്തെ കാര്‍ഷിക പ്രവര്‍ത്തികളുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ സലീല്‍ എം എം നിര്‍വഹിച്ചു , എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ വില്‍സണ്‍ കെ.സി നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *